- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവന്നൂർ പദയാത്രയുടെ പേരിൽ സുരേഷ് ഗോപി അടക്കം അഞ്ഞൂറോളം പേർക്കെതിരെ കേസ്; സംസ്ഥാന പാതയിൽ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിൽ പ്രകടനം നടത്തിയെന്ന് കേസ്
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഉൾപ്പെടെ നയിച്ച പദയാത്രകൾക്കെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാന പാതയിൽ ഗതാഗത തടസ്സം ഉണ്ടാകുന്ന രീതിയിൽ പ്രകടനം നടത്തിയതിന് എതിരെയാണ് കേസ്.
പദയാത്രകൾ സംഘടിപ്പിച്ച ബിജെപി, കോൺഗ്രസ് ജില്ലാ, മണ്ഡലം നേതാക്കൾ ഉൾപ്പെടെ ഇരു പാർട്ടികളിലുമുള്ള കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേർക്കെതിരെയാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത്.
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനായിരുന്നു സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി സഹകാരി സംരക്ഷണ പദയാത്ര സംഘിടിപ്പിച്ചത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിന് എതിരെ കോൺഗ്രസും പദയാത്ര സംഘടിപ്പിച്ചിരുന്നു.
ഈ മാസം 2 നായിരുന്നു സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിച്ച ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്ത പദയാത്രയുടെ സമാപനം സമ്മേളനം എം ടി രമേശാണ് ഉദ്ഘാടനം ചെയ്തത്.
കരുവന്നൂരിലെ ആദ്യ പരാതിക്കാരൻ സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയിൽ ആദരിച്ചിരുന്നു. കരുവന്നൂർ മുതൽ തൃശൂർ വരെയുള്ള 18 കിലോമീറ്റർ ദൂരത്തിലും പാതയോരങ്ങളിൽ നൂറുകണക്കിനാളുകളാണ് പദയാത്രയിൽ അഭിവാദ്യമർപ്പിക്കാനെത്തിയത്.




