- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിലയിലെ അനധികൃത നിയമനം: മന്ത്രി വി ശിവൻകുട്ടി രാജി വയ്ക്കണം; ഇഷ്ടക്കാരെ തിരുകി കയറ്റിയ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണു നടത്തിയതെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കിലയിൽ 11 അനധികൃത നിയമനങ്ങൾ നടത്തിയ മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
പിൻവാതിലിലൂടെ ഇഷ്ടക്കാരെ തിരുകി കയറ്റിയ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണു നടത്തിയത്. മുൻകൂർ അനുമതി വാങ്ങാതെ നിയമനം പാടില്ലെന്ന 2019ലെ മന്ത്രിസഭാ തീരുമാനമാണ് അദ്ദേഹം തെറ്റിച്ചത്.ശിവൻകുട്ടി കിലാ ചെയർമാനായിരുന്ന കാലയളവിലെ നിയമനങ്ങൾ എല്ലാം പുനഃപരിശോധിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Next Story




