കൊച്ചി: ഒരു മോഡലിങ് വർക്കുമായി ബന്ധപ്പെട്ട് ഒരു ലേഡീസ്വെയർ ഷോപ്പ് ഉടമ അയച്ച മോശം സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് അടക്കം പങ്കുവച്ച് താൻ നേരിടേണ്ടിവന്ന ദുരനുഭവം വിവരിച്ച് നടിയും മോഡലുമാണ് ജ്യോതി ശിവരാമൻ. തനിക്ക് നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ചാണ് ഇൻസ്റ്റഗ്രാമിൽ തുറന്ന് പറയുന്നത്. ചാവേർ, പാപ്പച്ചൻ ഒളിവിലാണ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയും മോഡലുമാണ് ജ്യോതി ശിവരാമൻ.

വസ്ത്രധാരണരീതിയെ അടിസ്ഥാനമാക്കി ഒരാളുടെ സ്വഭാവത്തെ നിർണയിക്കുന്ന തെറ്റായ മനോഭാവത്തെ കുറിച്ചാണ് ജ്യോതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ഒരു മോഡലിങ് വർക്കുമായി ബന്ധപ്പെട്ട് ഒരു ലേഡീസ്വെയർ ഷോപ്പ് ഉടമ അയച്ച മോശം സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടും അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബോൾഡ് ലുക്കിലുള്ള പല ഫോട്ടോഷൂട്ടുകളും ചെയ്തിട്ടുണ്ടെന്നും ആ ചിത്രങ്ങൾ കണ്ടിട്ട് അഡ്ജസ്റ്റ് ചെയ്യാമോ എന്ന തരത്തിൽ തനിക്ക് ലഭിച്ച മെസ്സേജാണ് ഇതെന്നും ജ്യോതി പറയുന്നു.

'വസ്ത്രം, വസ്ത്രമാണല്ലോ ഇപ്പോഴത്തെ പ്രധാനവിഷയം! എവിടെനോക്കിയാലും കമന്റ്സ്. ഇതേതാ ഈ തള്ള! ഇവൾക്ക് മര്യാദക്ക് തുണി ഉടുത്തുകൂടെ? അതൊക്കെ പോട്ടേന്നു വെക്കാം. ഓരോരുത്തരുടെ ചിന്താഗതിയാണ്. സങ്കുചിത ചിന്താഗതിക്കാർ കരഞ്ഞുമെഴുകിക്കൊണ്ടേ ഇരിക്കും. അതെനിക്കൊരു വിഷയമല്ല. പക്ഷേ പ്രശ്നമുള്ള ഒന്നുണ്ട്. അതിന്റ സ്‌ക്രീൻഷോട്ട് ആണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു വർക്കിന് വിളിച്ച ടീമിന്റെ മെസ്സേജ് ആണത്. ഇത്തരം കോസ്റ്റ്യൂം ധരിക്കാമെങ്കിൽ അഡ്ജസ്റ്റ് ചെയ്യുന്നേലെന്താ പ്രശ്നം എന്ന്. കോസ്റ്റ്യൂം ഏതായിക്കോട്ടെ. എനിക്ക് കംഫർട്ടബ്ൾ ആയിട്ടുള്ള ഡ്രെസ്സ് ഞാൻ ഇനീം ധരിക്കും...അതിനർത്ഥം ഞാനെന്നല്ല ഏതൊരുപെണ്ണും നിന്റെ കൂടെ ഒക്കെ കിടക്ക പങ്കിടാൻ റെഡി ആണെന്നല്ല. ആ ചോദ്യമാണെന്നെ പ്രോവോക്ക് ചെയ്തത്. ഇത്തരം ഡ്രെസ്സുകൾ ഇടാമെങ്കിൽ എന്തുകൊണ്ട് അഡ്ജസ്റ്റ് ചെയ്തൂടാന്ന്? വിവരമില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കുന്ന ഇത്തരക്കാരോടെന്ത് പറഞ്ഞ് മനസിലാക്കാനാ!'-ജ്യോതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 
 
 
View this post on Instagram

A post shared by Jyothi T S (@jyothi.sivaraman)