- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മാണത്തിനിടെ കെട്ടിടത്തിൽനിന്ന് കാൽ വഴുതി വീണ് തൊഴിലാളി മരിച്ചു
അരൂർ: നിർമ്മാണത്തിനിടെ കെട്ടിടത്തിൽനിന്ന് കാൽ വഴുതി വീണ് തൊഴിലാളി മരിച്ചു. ചന്തിരൂർ അണ്ടിശ്ശേരി ചാക്കോ (വാവച്ചൻ- 63) ആണ് മരിച്ചത്. കെട്ടിടത്തിന്റ സൺഷേഡ് വാർക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ 9.30ഓടെ നാൽപ്പത്തെണ്ണീശ്വരത്തുള്ള പണിസ്ഥലത്തായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ ചാക്കോ തത്സമയം മരണപ്പെട്ടു.
മൃതദേഹം അരൂക്കുറ്റി ഗവ. ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം അരൂർ സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. ഭാര്യ: മോളി. മക്കൾ: ജോഷി, ജോബി. മരുമകൾ: ഷിനി.
Next Story




