- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിദാസന്റെ കുറ്റസമ്മതമൊഴി അന്വേഷണത്തിൽ നിർണായകം; നിയമനക്കോഴ കേസിൽ ഹരിദാസനെ പ്രതിയാക്കേണ്ടതില്ലെന്ന് നിയമോപദേശം
തിരുവനന്തപുരം: നിയമനക്കോഴ കേസിൽ ഹരിദാസനെ പ്രതിയാക്കേണ്ടതില്ലെന്ന് നിയമോപദേശം. ഹരിദാസനെ സാക്ഷിയാക്കി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. അന്വേഷണത്തിന്റെ അവസാനഘട്ടത്തിൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് ഇയാളെ പ്രതിയാക്കുന്ന കാര്യം തീരുമാനിക്കാമെന്നാണ് നിയമോപദേശം.
എഐഎസ്എഫ് മുൻ നേതാവ് ബാസിത്ത്, റഹീസ്, ലെനിൻ, അഖിൽ സജീവ് തുടങ്ങിയവർ ചേർന്ന് ഗൂഢാലോചന നടത്തിയ ശേഷം ഹരിദാസനെ ആരോപണമുന്നയിക്കാൻ നിർബന്ധിച്ചെന്നാണ് പൊലീസിന്റെ നിഗമനം. ചില സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് നേരത്തേ ഇവർ ഹരിദാസനെ സഹായിച്ചിരുന്നു. ഈ സഹായം തുടരണമെങ്കിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പേര് പറയണമെന്ന് നിർബന്ധിച്ചെന്നാണ് ഇയാളുടെ മൊഴി. ഹരിദാസനെ നാലാം പ്രതിയാക്കിയെന്ന് നേരത്തെ ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരുന്നു.
എന്തുകൊണ്ടാണ് അഖിൽ മാത്യുവിന്റെ പേര് പരാൻ പ്രതികൾ നിർബന്ധിച്ചതെന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്. അഖിൽ സജീവനെക്കൂടി ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഹരിദാസന്റെ കുറ്റസമ്മതമൊഴി അന്വേഷണത്തിൽ നിർണായമാണ്. ഈ സാഹചര്യത്തിൽ ഇപ്പോൾ ഇയാളെ പ്രതിചേർക്കെണ്ടെന്നാണ് നിയമോപദേശം



