- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിക്ക് വാട്‌സാപ്പിൽ അശ്ലീല ചിത്രങ്ങളും വിഡിയോകളും അയച്ച ടാക്‌സി കാർ ഡ്രൈവർ ഒളിവിൽ; ദുരനുഭവം നേരിട്ടത് റൈഡ് ഷെയറിങ് ആപ്പിലൂടെ കാർ ബുക്ക് ചെയ്ത യുവതിക്ക്
ബെംഗളൂരു: യുവതിക്ക് വാട്‌സാപ്പിൽ അശ്ലീല ചിത്രങ്ങളും വിഡിയോകളും അയച്ച ടാക്‌സി കാർ ഡ്രൈവർ ഒളിവിൽ. ഡ്രൈവവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസും. റൈഡ് ഷെയറിങ് ആപ്പിലൂടെ കാർ ബുക്ക് ചെയ്ത യുവതിക്കാണ് ദുരനുഭവം നേരിട്ടത്.
സ്‌കൂളിൽനിന്നു കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നതിനാണ് കാർ ബുക്ക് ചെയ്തത്. കാർ വരുന്നത് കാത്തു നിൽക്കുന്നതിനിടെ കുട്ടി കരയാൻ ആരംഭിച്ചു. ഇതോടെ കാർ റദ്ദാക്കി ഓട്ടോറിക്ഷ വിളിച്ച് പോകുകയായിരുന്നു. ഇതിനിടെ കാർ ഡ്രൈവർ യുവതിയെ വിളിക്കാൻ ആരംഭിച്ചു. യുവതിയെ കൂട്ടാനായി അഞ്ച് കിലോമീറ്റർ ദൂരം ഓടിയെത്തിയെന്നും യുവതിയുടെ സമീപത്തുണ്ടെന്നും പറഞ്ഞാണു വിളിച്ചുകൊണ്ടിരുന്നത്. കുട്ടി കരഞ്ഞതുകൊണ്ടാണ് ഓട്ടോ വിളിച്ചുപോരേണ്ടി വന്നതെന്നും ക്ഷമിക്കണമെന്നും യുവതി ഡ്രൈവറോടു പറഞ്ഞു.
ഇതു ചെവിക്കൊള്ളാതെ ഡ്രൈവർ അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും യുവതിയുടെ ഫോണിലേക്കു തുടർച്ചയായി അയയ്ക്കുകയായിരുന്നു. യുവതി കരയുന്നത് കണ്ട അയൽക്കാർ ഫോൺ വാങ്ങി ഡ്രൈവറെ ശകാരിച്ചു. ഇതിനിടെ ഡ്രൈവർ ചിത്രങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. ചിത്രങ്ങളുടെ സ്‌ക്രീൻ ഷോട്ട് യുവതി എടുത്തുവച്ചിരുന്നു. ഇവ സഹിതമാണ് പൊലീസിൽ പരാതി നൽകിയത്. ദിനേഷ് എന്നയാളാണ് കാർ ഡ്രൈവർ എന്നു പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.



