ന്യൂഡൽഹി: ഹമാസ് അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം സുരക്ഷ വർധിപ്പിച്ചു.

ഇസ്രയേൽ എംബസിക്കും ഡൽഹിയിലെ ജൂത ആരാധനാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും സുരക്ഷ കൂട്ടിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് മുൻകരുതലുകൾ സ്വീകരിച്ചതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. യുഎസ്, യുകെ, ഫ്രാൻസ്, ജർമനി എന്നിവയുൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഇത്തരത്തിൽ സുരക്ഷ വർധിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി.