കൊച്ചി: ആലുവ കാലടിയിൽ അമ്മയെയും മക്കളെയും അതിഥിത്തൊഴിലാളി കുത്തിപ്പരുക്കേൽപ്പിച്ചു. ആക്രമണത്തിന് പിന്നാലെ ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. കാലടി കാഞ്ഞൂർ തട്ടാൻ പടിയിൽ ഇന്ന് വൈകിട്ട് ആറോടെയാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശി ജുവൽ ആണ് അറസ്റ്റിലായത്.

പെരുമായൻ വീട്ടിൽ ലിജി, മക്കളായ ഹന്ന, സെബാസ്റ്റ്യൻ എന്നിവർക്കാണ് കുത്തേറ്റത്. സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ച് പ്രതിയായ ജുവൽ മൂന്നുപേരെയും ആക്രമിക്കുകയായിരുന്നു. സ്‌ക്രൂ ഡ്രൈവർ കൊണ്ട് കുത്തേറ്റ മൂന്നുപേർക്കും പരിക്കേറ്റു. സംഭവം നടന്നശേഷം പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.