- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിനു സമീപത്തെ പുല്ല് വെട്ടുന്നതിനിടെ കാലിൽ മലമ്പാമ്പ് വരിഞ്ഞുമുറുക്കി; യുവാവിന് ഗുരുതര പരിക്ക്
കൊച്ചി: എറണാകുളം കങ്ങരപ്പടിയിൽ മലമ്പാമ്പിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. അളമ്പിൽ വീട്ടിൽ സന്തോഷിനെയാണ് മലമ്പാമ്പ് ആക്രമിച്ചത്. ആക്രമണത്തിൽ സന്തോഷിന്റെ കാൽമുട്ടിനു താഴെയുള്ള എല്ലുകൾ ഒടിഞ്ഞു. മസിലുകൾക്കും ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് ദാരുണമായ അപകടമുണ്ടായത്.
വീടിനു സമീപത്തെ പുല്ല് വെട്ടുന്നതിനിടെ ആണ് സന്തോഷിന്റെ കാലിൽ മലമ്പാമ്പ് ചുറ്റിയത്. കാലിൽ ചുറ്റിയ മലമ്പാമ്പ് വരിഞ്ഞുമുറുക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് മലമ്പാമ്പിനെ കാലിൽനിന്നും നീക്കാനായത്. പരിക്കേറ്റ സന്തോഷിനെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എറണാകുളം ലിസി ആശുപത്രിയിൽ സന്തോഷിനെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ഏറെ നേരം മലമ്പാമ്പ് കാലിൽ വരിഞ്ഞുമുറക്കിയിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു. തലനാരിഴക്കാണ് സന്തോഷ് അപകടത്തിൽനിന്നും രക്ഷപ്പെട്ടത്.




