- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെ എന്താകുമെന്നു നിശ്ചയമില്ല; നാട്ടിലുള്ള ബന്ധുക്കളും പരിഭ്രാന്തരായതോടെ മടക്കം: ഇസ്രയേലിൽ ഇന്നലെ വരെ സുരക്ഷിതരായിരുന്നെന്ന് മടങ്ങി എത്തിയ മലയാളികൾ
കൊച്ചി: ഇസ്രയേലിൽ ഇന്നലെ വരെ തങ്ങൾ സുരക്ഷിതരായിരുന്നെന്ന് മടങ്ങി എത്തിയ മലയാളികൾ. ഇന്നലെ വരെ സുരക്ഷാ പ്രശ്‌നങ്ങളില്ലെങ്കിലും നാളെ എന്താകുമെന്നു നിശ്ചയമില്ല. നാട്ടിലുള്ള ബന്ധുക്കൾക്ക് അതിലേറെ ആശങ്ക. അതുകൊണ്ടാണ് തൽക്കാലം ഇസ്രയേലിൽ നിന്നും മടങ്ങി പോന്നതെന്ന് ഇസ്രയേലിൽ നിന്നെത്തിയ ആദ്യ വിമാനത്തിലെ മലയാളികൾ പറഞ്ഞു.
കണ്ണൂർ എച്ചൂർ സ്വദേശി എം.സി.അച്യുത്, കൊല്ലം കിഴക്കുംഭാഗം സ്വദേശി ഗോപിക ഷിബു, മലപ്പുറം മേലാറ്റൂർ സ്വദേശി ശിശിര, മലപ്പുറം ചങ്ങരംകുളം സ്വദേശി രാധികേഷ്, ഭാര്യ ടി.പി.രസിത, തിരുവനന്തപുരം സ്വദേശി ദിവ്യ റാം, പാലക്കാട് സ്വദേശി നിള നന്ദ എന്നിവരാണ് ഡൽഹി വഴി കൊച്ചിയിൽ വിമാനമിറങ്ങിയത്.
ഇതിൽ ദിവ്യയും നിളയും ഡൽഹിയിൽനിന്നു സ്വന്തം നിലയിലും ബാക്കിയുള്ളവർ നോർക്ക വഴിയുമാണ് എത്തിയത്. വിമാനത്താവളത്തിൽ എം.എം.ആരിഫ് എംപി, നോർക്ക സെന്റർ മാനേജർ കെ.ആർ.രജീഷ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വിമാനത്താവളത്തിൽനിന്നു നാട്ടിലേക്കു പോകാനുള്ള സൗകര്യവും നോർക്ക ഏർപ്പെടുത്തിയിരുന്നു.



