- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം തുറമുഖ സമർപ്പണം മിഠായി വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷമാക്കണം; സർക്കാരിന്റെ ലക്ഷ്യപ്രാപ്തിയുടെ പ്രതീകമെന്ന് ഇ പി ജയരാജൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലക്ഷ്യപ്രാപ്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് ഇടത് മുന്നണി കൺവീനർ ഇ.പി.ജയരാജൻ. കേരളത്തിന്റെ സമഗ്രവികസനത്തിന് സഹായകമായ പദ്ധതിയാണിതെന്നും ജയരാജൻ പറഞ്ഞു.
ഞായറാഴ്ച പദ്ധതി കേരളത്തിന് സമർപ്പിക്കുമ്പോൾ ജനങ്ങൾ ആ സന്തോഷത്തിൽ പങ്കാളികളാകണം. കേരളത്തിന്റെ വടക്ക് ഭാഗത്തുള്ളവർക്ക് ഉദ്ഘാടനപരിപാടി നേരിട്ട് കാണാൻ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് ദൃശ്യമാധ്യമങ്ങളിലൂടെ ഇതിൽ പങ്കുചേർന്ന് പരിപാടിക്ക് വിജയമാശംസിക്കണം.
മിഠായി വിതരണം ചെയ്തും പടക്കം പൊട്ടിച്ചും പുഷ്പങ്ങൾ വിതറിയും പരിപാടി ആഘോഷമാക്കണമെന്നും ജയരാജൻ കൂട്ടിച്ചേർത്തു. വിഴിഞ്ഞം പദ്ധതി വരുന്നതിലൂടെ കാർഷിക മേഖലയ്ക്ക് വലിയ വളർച്ചയുണ്ടാകും. കാർഷിക മേഖലയിലെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ കഴിയും. ഇതോടെ കാർഷിക മേഖലയ്ക്ക് ഉണർവും ഉത്തേജനവും ലഭിക്കുമെന്നും ജയരാജൻ പറഞ്ഞു.
Next Story




