- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയജലം പമ്പ് ചെയ്ത് മാറ്റിയതോടെ കഴക്കൂട്ടം 110 കെ വി സബ്‌സ്റ്റേഷന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക്; പ്രളയത്തിൽ തടസ്സപ്പെട്ട വൈദ്യുതി പുനഃസ്ഥാപിച്ചു
തിരുവനന്തപുരം: തീവ്ര മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തടസ്സപ്പെട്ട വൈദ്യുതി വിതരണം ഏതാണ്ട് പൂർണ്ണമായി ഇന്നലെ രാത്രിയോടെ തന്നെ പുനഃസ്ഥാപിച്ചിട്ടുണ്ട്. പ്രളയജലം പമ്പ് ചെയ്ത് മാറ്റിയതിനെത്തുടര്ന്ന് ജലനിരപ്പ് താണതിനാൽ കഴക്കൂട്ടം 110 കെ വി സബ്‌സ്റ്റേഷന്റെ പ്രവർത്തനവും സാധാരണനിലയിലേക്ക് എത്തിയിട്ടുണ്ട്.
കുളത്തൂർ സെക്ഷനിലെ മൂന്ന് ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി കേബിൾ തകരാറായതിനാൽ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഫ്‌ളാറ്റ് അധികൃതർ കേബിൾ തകരാർ പരിഹരിക്കുന്ന മുറയ്ക്ക് വൈദ്യുതി പുനഃസ്ഥാപിക്കും. കഴക്കൂട്ടം സെക്ഷനുകീഴിലെ 3 ട്രാൻസ്‌ഫോർമറുകൾ ചാർജ് ചെയ്യാനുണ്ട്. ഇതിൽ 2 ട്രാൻസ്‌ഫോർമറുകൾ വൈകാതെ ചാർജ് ചെയ്യും. ഒരെണ്ണം ജലനിരപ്പ് താഴുന്ന മുറയ്ക്കും.
ബീച്ച് സെക്ഷനിൽ 3 ട്രാൻസ്‌ഫോർമറുകൾ ഭാഗികമായി ചാർജ് ചെയ്തിട്ടുള്ളത്, ജലനിരപ്പ് താഴുന്നമുറയ്ക്ക് പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകും. മറ്റെല്ലായിടത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചുകഴിഞ്ഞു.