- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവരാത്രിയാഘോഷം; ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്ക് ഇന്ന് രാത്രി പ്രത്യേക തീവണ്ടി: റിസർവേഷൻ ആരംഭിച്ചു
ചെന്നൈ: ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് വെള്ളിയാഴ്ച രാത്രി 11.45-ന് പ്രത്യേകവണ്ടി സർവീസ് നടത്തും. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് രാത്രി 11.45-ന് പുറപ്പെടുന്ന വണ്ടി (06047) ശനിയാഴ്ച വൈകീട്ട് നാലിന് മംഗളൂരുവിലെത്തും. മംഗളൂരുവിൽനിന്ന് ശനിയാഴ്ച രാത്രി 7.30-ന് തിരിക്കുന്ന വണ്ടി (06048) ഞായറാഴ്ച രാവിലെ 11.20-ന് ചെന്നൈ സെൻട്രലിലെത്തും.
നവരാത്രിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് കുറയ്ക്കാനാണ് പുതിയ സർവീസ്. റിസർവേഷൻ ആരംഭിച്ചു. പെരമ്പൂർ, ആർക്കോണം, കാട്പാഡി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പുർ, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
യാത്രത്തിരക്ക് കുറയ്ക്കാൻ ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് പ്രത്യേകവണ്ടി അനുവദിക്കണമെന്ന് മാതൃഭൂമി കഴിഞ്ഞദിവസങ്ങളിൽ വാർത്തനൽകിയിരുന്നു.