- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളത്തുപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
കൊല്ലം: കുളത്തുപ്പുഴയിൽ കാട്ടുപോത്ത് ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. മരുതിമൂട് ഇ എസ് എം കോളനിയിലെ അജീഷിനു നേരെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് ഫോൺ ചെയ്തുകൊണ്ടിരുന്ന അജീഷിനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. വനാതിർത്തിയിലുള്ള പ്രദേശത്താണ് മരുതിമൂട് ഇഎസ്എം കോളനി സ്ഥിതി ചെയ്യുന്നത്. വനമേഖലയിൽനിന്നും കൂട്ടമായാണ് കാട്ടുപോത്തുകളിലെത്തിയത്. ഇതിലൊന്നാണ് അജീഷിനെ ആക്രമിച്ചത്.
കാട്ടുപോത്തിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. വനാതിർത്തി മേഖലയായതിനാൽ പ്രദേശത്ത് കാട്ടുപോത്തും കാട്ടാനയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കാടിറങ്ങിവരുന്നത് പതിവാണ്. രാത്രിയിലായതിനാൽ തന്നെ അപ്രതീക്ഷിതമായാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.




