- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്യാപികയെ പീഡിപ്പിച്ചെന്ന കേസ്: എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചു; പാസ്‌പോർട്ട് ആറ് മാസത്തേക്ക് വിട്ടു നൽകി
തിരുവനന്തപുരം: ആലുവ സ്വദേശിനിയായ തലസ്ഥാനത്തെ അദ്ധ്യാപികയെ പീഡിപ്പിച്ചെന്ന കേസിൽ എൽദോസ് കുന്നപ്പള്ളി എം എൽ എയുടെ ജാമ്യ വ്യവസ്ഥയിൽ തലസ്ഥാന ജില്ലാ കോടതി ഭേദഗതി ഇളവ് അനുവദിച്ചു. കോടതിയിൽ 2022 ൽ കെട്ടിവച്ച പാസ്‌പോർട്ട് ആറ് മാസത്തേക്ക് വിട്ടു നൽകി. ആറ് മാസം കഴിഞ്ഞ് പാസ്‌പോർട്ട് തിര്യെ കോടതിയിൽ കെട്ടിവയ്ക്കാമെന്ന എൽദോസിന്റെ സത്യവാങ്മൂലം വാങ്ങിയ ശേഷമാണ് പാസ്‌പോർട്ട് വിട്ടു നൽകിയത്.
വിദേശയാത്ര ചെയ്യാനും യുഎസ് വിസ പുതുക്കിക്കിട്ടുന്നതിനും 2022 ഒക്ടോബറിലെ ജാമ്യവ്യവസ്ഥ പ്രകാരം താൻ കോടതിയിൽ കെട്ടിവച്ച പാസ്‌പോർട്ട് തിരികെ ലഭിക്കുന്നതിന് അനുവദിച്ചുത്തരവുണ്ടാകണമെന്നാവശ്യപ്പെട്ട് എൽദോസ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി പ്രസുൻ മോഹനാണ് ഹർജി പരിഗണിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story