കൊല്ലം: വീട്ടുമുറ്റത്ത് നിന്ന് ഫോൺ ചെയ്യുകയായിരുന്ന യുവാവിന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കൊല്ലം കുളത്തുപ്പുഴയിൽ മരുതിമൂട് ഇഎസ്എം കോളനിയിലെ അജീഷിനെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഫോൺ വിളിച്ചുകൊണ്ടിരുന്ന അജീഷിന് നേർക്ക് കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അജീഷിന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അജീഷിനെ സമീപവാസികൾ ചേർന്ന് സമീപത്തെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു.

മരുതിമൂട് ഇഎസ്എം കോളനി വനാതിർത്തിയിലുള്ള പ്രദേശമാണ്. ഈ ഭാഗത്ത് കാട്ടുപോത്തുകളും കാട്ടാനയും വരുന്നത് പതിവാണ്. സന്ധ്യാ സമയമായിരുന്നതിനാൽ ഇത്തരം വന്യമൃഗങ്ങളുടെ വരവ് പെട്ടന്ന് കണ്ണിൽ പെടില്ല.