- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം എത്തും; നാളെ നാലു ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം എത്തും. തെക്കേ ഇന്ത്യയ്ക്കു മുകളിൽ ഉടൻ തുലാവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെങ്കിലും തുടക്കം ദുർബലമായിരിക്കുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ തിങ്കളാഴ്ചയും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ചൊവ്വാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മീൻപിടിത്തത്തിനു പോകാൻ തടസ്സമില്ല.
തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്നു രാവിലെ ചുഴലിക്കാറ്റായി മാറുമെന്നു കരുതുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ വർഷം അറബിക്കടലിൽ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്. 'തേജ്' എന്ന പേരിൽ അറിയപ്പെടുന്ന ചുഴലിക്കാറ്റ് നാളെ തീവ്രചുഴലിക്കാറ്റായി മാറും. ഒമാന്റെ തെക്കൻ തീരത്തേക്കും ഇതോടു ചേർന്നുള്ള യെമനിലേക്കും നീങ്ങുമെന്നും വകുപ്പ് അറിയിച്ചു.



