കൊച്ചി: പെരുമ്പാവൂർ കുറുപ്പംപടിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്നര വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ അസം സ്വദേശി സജ്മൽ അലി (21) യെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു.

ജോലി ചെയ്യുന്ന പ്ലൈവുഡ് ഫാക്ടറിയുടെ പിൻഭാഗത്തായി തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സ്ഥലത്തുകൊണ്ടുപോയി കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. പോക്‌സോ വകുപ്പ് ഉൾപ്പെടെ ചേർത്താണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.