കണ്ണൂർ: പാനൂരിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് കാപ്പ ചുമത്തി നാടു കടത്തി. പാനൂർ ബേസിൽ പീടികയിലെ കെ എം ശ്രീലാലിനെയാണ് നാടു കടത്തിയത്. കണ്ണൂർ റേഞ്ച് ഡിഐജിയുടെ ഉത്തരവ്പ്രകാരമാണ് ഇയാളെ ജില്ലയിൽ പ്രവേശിപ്പിക്കുന്നത് വിലക്കിയത്.

പാനൂർ സി ഐ എം പി ആസാദ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡി ഐ ജിയുടേതാണ് ഉത്തരവ്. ഒരു വർഷത്തെക്കാണ് നാടപടി. നെടുമ്പാശ്ശേരിയിൽ നിന്ന് യുവാവിനെ തട്ടി കൊണ്ടുപോയി കവർച്ച നടത്തിയ കേസിലും, ചൊക്ലി സ്റ്റേഷനിൽ യുവാവിനെ അടിച്ചു പരിക്കേൽപ്പിച്ച കേസിലും, പാനൂർ സ്റ്റേഷൻ പരിധിയിൽ ആയുധം കൈവശം വച്ച കേസിലും ഇയാൾ പ്രതിയാണ്.