- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീർത്ഥാടനം; വന്ദേഭാരതിന് നാളെ മുതൽ ചെങ്ങന്നൂരിലും സ്റ്റോപ്പ്
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ നാളെ മുതൽ ചെങ്ങന്നൂർ സ്റ്റേഷനിലും നിർത്തും. ശബരിമല തീർത്ഥാടക സാന്നിധ്യം പരിഗണിച്ചാണ് വന്ദേഭാരതിന് പുതിയ സ്റ്റോപ്പ് അനുവദിച്ചത്. കാസർകോട്- തിരുവനന്തപുരം വന്ദേഭാരത് (20633/20634) എക്സ്‌പ്രസിന് ഒക്ടോബർ 23 മുതൽ ചെങ്ങന്നൂർ സ്റ്റേഷനിൽ രണ്ട് മിനിട്ട് സ്റ്റോപ്പ് അനുവദിച്ചു. കാസർകോട് - തിരുവനന്തപുരം ട്രെയിൻ ചെങ്ങന്നൂരിൽ രാത്രി 8.46-ന് എത്തും. തിരുവനന്തപുരം -കാസർകോട് ട്രെയിൻ രാവിലെ 6.53-ന് ചെങ്ങന്നൂരിൽ നിർത്തും.
ഇതിനൊപ്പം തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ സ്റ്റേഷനുകളിലെ സമയത്തിൽ ചെറിയ മാറ്റമുണ്ട്. തിരുവനന്തപുരത്ത് നിന്നും രാവിലെ 5.20-ന് പകരം 5.15-ന് പുറപ്പെടും. കൊല്ലത്ത് 6.03-ന് എത്തും. തൃശ്ശൂരിൽ എത്തുന്ന സമയത്തിൽ (9.30) മാറ്റമില്ല. ഒരു മിനിറ്റ് വൈകി 9.33 ന് പുറപ്പെടും.
തിരുവനന്തപുരത്ത് അഞ്ച് മിനിറ്റ് വൈകി രാത്രി 10.40 നാകും ട്രെയിൻ എത്തുക. കൊല്ലത്ത് രാത്രി 9.34-നും തൃശ്ശൂരിൽ 6.10-നും എത്തും. തൃശ്ശൂരിൽ നിന്നും 6.13-ന് പുറപ്പെടും.



