- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; എട്ടു ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻജില്ലകളിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കൊല്ലം മുതൽ പാലക്കാട് വരെയുള്ള എട്ടു ജില്ലകളിൽ യെലോ അലർട് പ്രഖ്യാപിച്ചു.
അറബികടലിലെ തേജ് ചുഴലിക്കാറ്റ് ഒമാൻയെമൻതീരത്തേക്ക് നീങ്ങുകയാണ്. മധ്യഅറബിക്കടലിലാണ് ഇപ്പോൾ ചുഴലിക്കാറ്റുള്ളത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രമായി മാറി ബംഗാൾ-ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Next Story



