ഇടുക്കി: ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം. നെടുങ്കണ്ടം കല്ലാർ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രിയാണ് കവർച്ച. ക്ഷേത്രത്തിലെ നാല് കാണിക്കവഞ്ചികളും കുത്തിതുറന്ന നിലയിലാണ്. ഇതിലുണ്ടായിരുന്ന പണം കവർന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഓഫീസിനകത്തെ അലമാരിയിലുണ്ടായിരുന്ന സ്വർണവും മോഷണം പോയിട്ടുണ്ട്.

ഇവിടെയുണ്ടായിരുന്ന മോണിറ്റർ, കാമറകൾ എന്നിവയും മോഷണം പോയി. ആകെ ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ക്ഷേത്രത്തിലെ സിസിടിവി കാമറകൾ തകർത്ത ശേഷമായിരുന്നു മോഷണം. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.