കോട്ടയം: പാറത്തോട് വെളിച്ചിയാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടക്കുന്നം സ്വദേശി വേലംപറമ്പിൽ അർജുൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.