കാസർഗോഡ്: പനയാലിൽ ഇടിമിന്നലിൽ വ്യാപകനാശനഷ്ടം. വീടുകളും സ്‌കൂളും അടക്കം നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായി. ശനിയാഴ്ച രാത്രി പത്തോടെയാണ് പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടായത്. പനയാൽ എസ്എംഎ എയുപി സ്‌കൂളിലെ വയറിങ് കത്തിനശിച്ചു. ഇവിടെ കേരളോത്സവം പരിപാടിക്കായി എത്തിച്ച രണ്ട് ജനറേറ്ററുകൾ തകരാറിലായി.

പ്രദേശത്തെ രണ്ട് വീടുകളിലെ ജനൽ ചില്ലുകൾ തകർന്നു. ഇവിടുത്തെ ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചിട്ടുണ്ട്.