പൂണെ: പരിശീലന വിമാനം തകർന്ന് വീണ് രണ്ടുപേർക്ക് പരിക്ക്. പൂണെയിലെ ഗൊജുബാവി ഗ്രാമത്തിലാണ് സംഭവം. പരിശീലകനും പൈലറ്റ് ട്രെയിനിയുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ സമീപത്തെ സ്വകാര്യ ആശുത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.