കണ്ണൂർ: തളിപ്പറമ്പ് കപ്പാലത്ത് സ്വകാര്യബസ് സൈക്കിളിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തൃച്ചംബരം യുപി സ്‌കൂളിലെ വിദ്യാർത്ഥി ബിലാലിനാണ് പരിക്കേറ്റത്. കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ 10:15നാണ് അപകടം. അമിതവേഗതയിലെത്തിയ ബസ് സൈക്കിളിൽ പോവുകയായിരുന്ന കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരിട്ടിയിൽനിന്നുവന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ ബസ് അടിച്ചുതകർത്തു.