- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടർ പിടിച്ചത് പൊലീസ്; സത്യം പറഞ്ഞു പെൺകുട്ടി; പതിനാറുകാരിക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകി; അമ്മയ്ക്ക് കാൽലക്ഷം പിഴയും കോടതി പിരിയും വരെ പിഴയും
കാസർകോട്: 16കാരിക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ അമ്മയ്ക്ക് കോടതി 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ചു. ഉദിനൂർ മുള്ളോട്ട് കടവിലെ എം. ഫസീല(36)യ്ക്കാണ് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പിഴശിക്ഷ വിധിച്ചത്.
2020 മാർച്ച് 18ന് ഉച്ചയ്ക്ക് അന്നത്തെ ചന്തേര എസ്‌ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെ വടക്കേ തൃക്കരിപ്പൂർ ഭാഗത്തുനിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഓടിച്ചുവന്ന സ്‌കൂട്ടർ പിടികൂടുകയായിരുന്നു.ചോദ്യം ചെയ്തപ്പോൾ മാതാവ് ഫസീലയാണ് സ്‌കൂട്ടർ ഓടിക്കാൻ നൽകിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തി. സ്‌കൂട്ടർ കസ്റ്റഡിയിലെടുത്ത പൊലീസ് ഫസീലയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു.
Next Story



