- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചത്തതിനൊക്കുമേ ജീവിച്ചിരിക്കും എന്നു പറയുന്നതുപോലെ; പിജെ ജോസഫിന്റെ കാലം കഴിഞ്ഞു; തനിക്കും വയ്യാതെയായി'; ചാകുന്നത് വരെ എംഎൽഎയാകാനില്ലെന്ന് എം എം മണി
ഇടുക്കി: പി ജെ ജോസഫിനെതിരെ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് എം എം മണി എം എൽ എ. ചത്തതിനൊക്കുമേ ജീവിച്ചിരിക്കും എന്നു പറയുന്നതുപോലെയാണ് കാര്യങ്ങൾ.
ഇനി ചെറുപ്പക്കാർ വരട്ടെ .തനിക്കും വയ്യാതെയായി .ചാകുന്നത് വരെ എംഎൽഎ ആയിരിക്കാൻ തന്നെ കിട്ടില്ലെന്നും എം എം മണി പറഞ്ഞു.പി ജെ ജോസഫിന്റെ കാലം കഴിഞ്ഞു. തന്റേത് കഴിയാൻ പോകുന്നു. മരിക്കുന്നത് വരെ എംഎൽഎയും എംപിയും ആകണം എന്ന് പറയുന്നത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം പി ജെ ജോസഫിനെതിരെ എം എം മണി നടത്തിയത് അസംബന്ധ പ്രസ്താവനയെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. മാന്യതക്ക് നിരക്കാത്തതും അങ്ങേയറ്റം അപഹാസ്യവുമായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം.എം എം മണിയുടെ ചെലവിലല്ല ഇടുക്കിയിലെ ജനപ്രതിനിധികൾ ജീവിക്കുന്നതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
Next Story




