കണ്ണൂർ: കണ്ണൂർ മരക്കാർകണ്ടിയിൽ 40 ഓളം പേർക്ക് കടന്നൽ കുത്തേറ്റു. ഐക്കര സ്വദേശിയുടെ വിവാഹസൽക്കരാത്തിനിടെയാണ് അപകടം. എൻ.എൻ.എം ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങിനെത്തിയവർക്കാണ് കടന്നൽ കുത്തേറ്റത്. കുത്തേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഓഡിറ്റോറിയത്തിന്റെ ഒരു വശത്തായി ഉണ്ടായിരുന്ന കടന്നൽകൂട് ഇളകിയാണ് അപകടം സംഭവിച്ചത്.