- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷവർമ്മ കഴിച്ച യുവാവ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; മാവേലിപുരത്തെ ഹോട്ടൽ ഹയാത്ത് അടച്ചു പൂട്ടി ആരോഗ്യ വിഭാഗം
കൊച്ചി: ഷവർമ്മ കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവാവ് വെന്റിലേറ്ററിൽ. കാക്കനാട് സെസ്സിലെ ജീവനക്കാരനായ രാഹുൽ എന്ന യുവാവിന്റെ ആരോഗ്യവസ്ഥയാണ് ഷവർമ്മ കഴിച്ചതിന് പിന്നാലെ ഗുരുതരമായത്. കോട്ടയം സ്വദേശിയായ രാഹുൽ (23) കാക്കനാട് നിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഷവർമ്മ കഴിച്ചത്. ഇതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
നിലവിൽ വെന്റിലേറ്ററിലുള്ള യുവാവിന്റെ ആരോഗ്യാവസ്ഥ അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. മാവേലിപുരം ഉള്ള ഹോട്ടൽ ഹയാത്തിനെതിരെ ആണ് വീട്ടുകാർ പരാതി നൽകിയത്. ഇതിന് പിന്നാലെ നഗരസഭ ഹെൽത്ത് വിഭാഗം എത്തി ഹോട്ടൽ പൂട്ടിച്ചു. കാക്കനാടുള്ള ഹോട്ടൽ പൂട്ടി സീൽ വച്ചതായി തൃക്കാക്കര നഗരസഭ അറിയിച്ചു. അതിനിടെ വീട്ടുകാരുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഷവർമ്മ കഴിച്ചത്. അന്ന് മുതൽ ശാരീരിക ആസ്വസ്ഥതകൾ ഉണ്ടായിരുന്നു. ഇന്നലെ ആണ് കാക്കനാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മാവേലിപുരം ഉള്ള ഹോട്ടൽ ഹയാത്തിൽ നിന്ന് ഓൺലൈൻ ഓർഡർ ചെയ്താണ് ഷവർമ്മ വരുത്തിച്ച് കഴിച്ചത്.



