കൊച്ചി: പെരുമ്പാവൂരിൽ കെ.എസ്.ആർ.ടി.സി. ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കോയമ്പത്തൂർ സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീനാണ് യുവതിയോട് മോശമായി പെരുമാറിയത്. ഇയാളെ പൊലീസ് അറസ്റ്റുചെയ്തു.

തിങ്കളാഴ്ച ഉച്ചയോടെ പെരുമ്പാവൂരിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സിയിൽ വച്ചായിരുന്നു സംഭവം.