- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പരിശോധനയിൽ തെളിഞ്ഞത് പീഡനം: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങളം സ്വദേശി ഷംസുദ്ധീനാണ് (26) കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. രക്ഷിതാക്കൾക്കൊപ്പം ചികിത്സ തേടിയെത്തിയ പെൺകുട്ടിയെ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് വെള്ളിമാടുകുന്ന് സി.ഡബ്ല്യു.സിയിലേക്ക് ഡോക്ടർ വിവരം കൈമാറുകയായിരുന്നു. ചൈൽഡ് ലൈനാണ് പരാതി കൊയിലാണ്ടി പൊലീസിന് കൈമാറിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വെങ്ങളത്തുള്ള വീട്ടിൽ എത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
പൊലീസിനെ കണ്ട പ്രതി വീടിന് പിറകിലൂടെ ഓടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൊലീസ് പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. കൊയിലാണ്ടിയിൽ വഗാഡ് കമ്പനിയുടെ കമ്പിയും മറ്റ് അനുബന്ധ ഉപകരണങ്ങളും സ്ഥിരമായി മോഷ്ടിക്കുന്ന കേസിലും ഇയാൾ പ്രതിയാണ്. മോഷ്ടിച്ച കമ്പിയുമായി പൊലീസ് പിടിയിലായ ഇയാൾക്ക് കഴിഞ്ഞമാസമാണ് കോടതി ജാമ്യം അനുവദിച്ചത്.
സംഘത്തിൽ കൊയിലാണ്ടി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എം.വി ബിജു, എസ്‌ഐമാരായ പി.എം ശൈലേഷ്, എ. അനീഷ്, വിശ്വൻ പുതിയേടത്ത്, എസ്.സി.പി.ഒ.മാരായ ബിജു വാണിയംകുളം, കരിം, നിമേഷ്, ദിലീപ്, പിങ്ക് പൊലീസ് ദിവ്യ എന്നിവർ ഉണ്ടായിരുന്നു.



