ഇടുക്കി: ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടുപേർക്ക് പരിക്ക്. കരുണാപുരം സ്വദേശികളായ സുനിൽകുമാറിനും മകനുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, പരിക്ക് സാരമുള്ളതായതിനാൽ ഇരുവരെയും തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച രാത്രി മുതൽ അതിശക്തമായ മഴയാണ് ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖലയിൽ പെയ്തത്. രാത്രി പത്തുമണിക്ക് ആരംഭിച്ച മഴ മൂന്ന് മണിവരെ തുടർന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിനിടയിലാണ് ഇരുവർക്കും ഇടിമിന്നലേറ്റത്.