ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. ആറ് ആസാം സ്വദേശികളും ഒരു തമിഴ്‌നാട് സ്വദേശിയുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ കൃഷ്ണഗിരി ദേശീയപാതയിലാണ് സംഭവം. പുതുച്ചേരിയിലെ പശനിർമ്മാണ ഫാക്ടറിയിൽനിന്ന് വന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ച കാർ തമിഴ്‌നാട് റോഡ് ട്രാൻസ്പോർട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

അഞ്ച് പേർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപടകകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.