കോഴിക്കോട്: താമരശ്ശേരിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നരിക്കുനി സ്വദേശി ഷിബിൻ ലാലിനെയാണ്(26) മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

സഹോദരങ്ങൾക്കൊപ്പം താമരശ്ശേരിയിലെ വാടകവീട്ടിൽ താമസിക്കുകയായിരുന്നു യുവാവ്. രാവിലെ തൂങ്ങിയ നിലയിൽ യുവാവിനെ കണ്ടെത്തിയ ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് ഷിബിൻ മരിച്ചിരുന്നു.