കൊച്ചി: എറണാകുളം കാലടിയിൽ അഞ്ച് വയസുകാരനെ ആക്രമിച്ച് തെരുവുനായ. മലയാറ്റൂർ സ്വദേശി ജോസഫ് ഷെഫിനാണ് നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കവിളിൽ നായ കടിച്ച് പറിക്കുകയായിരുന്നു.