സുൽത്താൻ ബത്തേരി: കർണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ ബൈക്ക് അപകടത്തിൽ വയനാട് സ്വദേശിനി മരിച്ചു. മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റുങ്കര സാബുവിന്റെ മകൾ ആഷ്ലി സാബു(23)വാണ് മരിച്ചത്. അപകടത്തിൽ സഹയാത്രികനായ ബന്ധുവിന് നിസാര പരിക്കേറ്റു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ദേശീയപാത 766-ൽ ഗുണ്ടൽപേട്ട മദ്ദൂരിലായിരുന്നു അപകടം.

കുടുംബാംഗങ്ങൾക്കൊപ്പം മൈസൂരുവിൽ അവധി ആഘോഷിച്ച് തിരികെവരുന്നതിനിടെയാണ് ആഷ്ലിയും ബന്ധുവും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. ഹംപിൽ കയറിയതിന് പിന്നാലെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം.