കണ്ണൂർ: ബേക്കറിയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിക്കുന്നതിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഫോൺ ഉടമയ്ക്ക് തിരികെനൽകി തടിയൂരി മോഷ്ടാവ്. കണ്ണൂർ നഗരത്തിലെ ബേക്കറിയിൽനിന്നും ഉടമ കടയിൽ ഇല്ലാത്ത സമയമെത്തിയ വിരുതൻ കാഷ് കൗണ്ടറിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞത്.

എന്നാൽ സോഷ്യൽ മീഡിയയിൽ ഫോൺ മോഷ്ടിക്കുന്ന വീഡിയോദൃശ്യം പ്രചരിച്ചതോടെയാണ് ഗത്യന്തരമില്ലാതെ മൊബൈൽ കള്ളൻ ആറു മണിക്കൂറുകൾക്കുള്ളിൽ തൊണ്ടിമുതലുമായി നേരിട്ടെത്തി കീഴടങ്ങിയത്. കടയിൽ നിന്നും നഷ്ടപ്പെട്ട ഫോൺ തിരികെ എത്തിച്ചതോടെ മോഷ്ടാവിനെക്കൊണ്ടു മാപ്പുപറയിപ്പിച്ച് ബേക്കറി ഉടമ വിട്ടയച്ചു.

ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ച സി.സി.ടി.വി ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മോഷ്ടാവ് ഫോൺ തിരിച്ചേൽപ്പിച്ച് ഉടമയോട് മാപ്പു പറഞ്ഞു തടിയൂരിയത്.
ഞായറാഴ്ച ഉച്ചയോടെയാണ് കണ്ണൂരിലെ ബേക്കറിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടത്. ഇതിനു പിന്നാലെ മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.

ഇതോടെ മോഷണം നടത്തിയയാളെ പലർക്കും തിരിച്ചറിയാനായി. സംഭവം കൈയിൽ നിന്നും പോയെന്നു മനസിലാക്കിയ മോഷ്ടാവ് സംഭവ ദിവസം വൈകിട്ട് തന്നെ
ആറരയോടെ കടയിലെത്തി ഉടമയ്ക്കു ഫോൺ തിരികെ നൽകി മാപ്പു ചോദിച്ചു രക്ഷപ്പെടുകയായിരുന്നു.. മോഷണ മുതൽ തിരിച്ചു കിട്ടിയതിനാൽ ഉടമ പൊലിസിൽ പരാതി നൽകിയിട്ടില്ല. മൊബൈൽ ഫോൺ നഷ്ടമായതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് ആറു മണിക്കൂറിനുള്ളിൽ മോഷണ മുതൽ കടയിൽ ഏൽപിച്ച് മോഷ്ടാവ് തടിയൂരിയത്.