പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരിക്കു മുമ്പിൽ നഗ്‌നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റിൽ . കോയമ്പത്തൂർ മേട്ടുപ്പാളയം തന്തൈ പെരിയാർ സ്ട്രീറ്റിൽ റോയൽ ഹൗസിങ് യൂണിറ്റിൽ താമസിക്കുന്ന മുഹമ്മദ് അസറുദ്ദീൻ (29) നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈരാറ്റുപേട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് നടത്തുന്ന കെ.എസ്.ആർ.ടി സി ബസിൽ പെരുമ്പാവൂർ വല്ലം ഭാഗത്ത് വച്ചാണ് സംഭവം. യാത്രിക്കാരിയുടെ സീറ്റിനരികിലേക്ക് വന്നിരുന്ന ഇയാൾ ലൈംഗിക ചേഷ്ടകൾ കാണിക്കുകയും തുടർന്ന് നഗ്‌നതാ പ്രദർശനം നടത്തുകയുമായിരുന്നു. ഇൻസ്‌പെക്ടർ ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.