- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെക്ക് ഡാമിന്റെ ഷട്ടറിൽ കാൽ കുരുങ്ങിയ യുവാവ് മുങ്ങി മരിച്ചു; സുഹൃത്തിന് തലയിടിച്ച് പരുക്ക്
ഇടുക്കി:വണ്ണപ്പുറം ഒടിയപാറ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഒടിയപാറ സ്വദേശി ഹരികൃഷ്ണൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട മറ്റൊരു യുവാവിനെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി.
ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ നാലംഗസംഘത്തിൽ ഒരാളാണ് മരിച്ചത്. ഡാമിന്റെ ഷട്ടറിൽ കാൽ കുരുങ്ങിയാണ് അപകടമുണ്ടായതെന്ന് അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥർ അറിയിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്ക് പാറക്കെട്ടിൽ തലയിടിച്ചാണ് പരുക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story




