- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷവർമ കഴിച്ച യുവാവിന് ഭക്ഷ്യവിഷബാധ; ആരോഗ്യനില ഗുരുതരം; ഹോട്ടൽ ഉടമയ്ക്ക് എതിരെ കേസെടുത്ത് തൃക്കാക്കര പൊലീസ്
കാക്കനാട്: ഷവർമ കഴിച്ചതിന് പിന്നാലെ യുവാവിന് ഗുരുതര ആരോഗ്യ പ്രശ്നമെന്ന് പരാതി. കോട്ടയം തീക്കോയി മനക്കാട്ട് വീട്ടിൽ രാഹുൽ ഡി. നായർ (22) കാക്കനാട് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. കാക്കനാട് സെസ് ജീവനക്കാരനാണ്.
മാവേലിപുരം ലേ ഹയാത്ത് ഹോട്ടലിൽനിന്ന് ബുധനാഴ്ച രാത്രി ഓൺലൈൻ ഓർഡറിലൂടെ വരുത്തിയാണ് ഷവർമ കഴിച്ചത്. ഇതിനുപിന്നാലെ ആരോഗ്യപ്രശ്നങ്ങൾ കണ്ടതിനെത്തുടർന്ന് വ്യാഴാഴ്ച സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയതിനുശേഷം കാക്കനാട് ചിറ്റേത്തുകരയിലെ താമസസ്ഥലത്തേക്ക് മടങ്ങി. ഞായറാഴ്ച വീണ്ടും അവശനിലയിലായതിനെത്തുടർന്ന് സുഹൃത്തുക്കൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അവശനിലയിലായിരുന്ന രാഹുലിന് ഹൃദയാഘാതം സംഭവിക്കുകയും വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം തകരാറിലാവുകയും ചെയ്തു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം പരിശോധനക്കെത്തി ഹോട്ടൽ അടച്ചു. ഹോട്ടൽ ഉടമക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. ഹോട്ടലിൽനിന്ന് ഷവർമ കഴിച്ച മറ്റാർക്കും ആരോഗ്യ പ്രശ്നങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ