- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു മണിക്കൂറോളം അതിശക്തമായ മഴ; പച്ചടിയിൽ ഉരുൾപൊട്ടി: ഒരേക്കറോളം കൃഷി ഭൂമി ഒലിച്ചു പോയി
നെടുങ്കണ്ടം: നെടുങ്കണ്ടം പച്ചടിയിലുണ്ടായ കനത്ത മഴയിൽ ഉരുൾപൊട്ടി ഒരേക്കറോളം കൃഷിഭൂമി ഒലിച്ചുപോയി. നെടുങ്കണ്ടം തേഡ്ക്യാംപ് പച്ചടിയിൽ ഇന്നലെ അതിശക്തമായ മഴയാണ് പെയ്തിറങ്ങിയത്. പച്ചടി ചൊവ്വേലിക്കുടിയിൽ വിനോദിന്റെ കൃഷിയിടത്തിലുണ്ടായ ഉരുൾപൊട്ടലിൽ നശിച്ചത് കാപ്പിയും കുരുമുളകും വാഴയും അടക്കമുള്ള വിളകളാണ്. വെള്ളപ്പാച്ചിലിൽ മണ്ണൊലിച്ചു പോയതോടെ സമീപത്തുള്ള മെക്കാട്ടുകടവ് അച്ചൻകട റോഡും അപകടാവസ്ഥയിലാണ്.
2018ലെ പ്രളയത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ ഉണ്ടായതിനു സമീപമാണ് ഇന്നലെ ഉരുൾപൊട്ടിയത്. അപകടഭീഷണി നിലനിൽക്കുന്നതിനാൽ പ്രദേശത്തെ 25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു.
Next Story