കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 5,665 രൂപയും പവന് 45,320 രൂപയുമായി. കേരളത്തിൽ സ്വർണവില സർവകാല റിക്കാർഡിലേക്കാണ് കുതിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലെത്തിയിരിക്കുകയാണ് സ്വർണം. 3,300 രൂപയാണ് ഈ മാസം മാത്രം ഒരു പവനിലുണ്ടായിരിക്കുന്ന വർധന.