കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരൻ പിടിയിൽ. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് അറസ്റ്റിലായത്.

സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായിക്ക് പോകാനെത്തിയതായിരുന്നു രാകേഷ്. ലഗേജിന്റെ ഭാരം കുറയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അതിൽ ബോംബ് ഉണ്ടെന്ന് ഇയാൾ ഭീഷണി മുഴക്കുകയായിരുന്നു.

ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇയാളുടെ ലഗേജ് വീണ്ടും വിശദമായി പരിശോധിച്ചു. ഇതു കാരണം വിമാനം രണ്ടുമണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. രാകേഷ് പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. വർഷങ്ങളായി ദുബായിയിൽ സ്ഥിരതാമസമാണ് രാകേഷ്.