- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോപ്പുംപടിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു; കൊച്ചിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്
കൊച്ചി: എറണാകുളം തോപ്പുംപടിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പത്തനംതിട്ട മാരാമൺ സ്വദേശി വിനയ് മാത്യു(23)ആണ് മരിച്ചത്. കൊച്ചി ട്രൈഡന്റ് ഹോട്ടലിലെ റിസപ്ഷനിസ്റ്റ് ആയിരുന്നു.
ബുധനാഴ്ച പുലർച്ചെ 2.10ന് തോപ്പുംപടി ഹാർബർ ഇന്ദിരാഗാന്ധി റോഡിൽ വച്ചായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് തോപ്പുംപടിയിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവാവിന്റെ ബൈക്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കാർ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും വിനയ് മരിച്ചു. കാറിലുണ്ടായിരുന്ന കൊച്ചി കസ്റ്റംസിലെ ഉദ്യോഗസ്ഥരായ പങ്കജ്കുമാർ വർമ, അന്തരീക്ഷ് ഡാഗ എന്നിവരെ ഹാർബർ പൊലീസ് കസ്റ്റഡിയിലെടുത്തു.
Next Story



