കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രി പ്രസവ വാർഡിന്റെ മേൽക്കൂരയിൽ നിന്ന് സിമന്റ് പാളി അടർന്നുവീണു. ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

പ്രസവശേഷം സ്ത്രീകളെ അഡ്‌മിറ്റ് ചെയ്യുന്ന നാലാം വാർഡിലേക്കുള്ള വഴിയിലെ മുകൾ ഭാഗത്തെ സിമന്റ് പാളിയാണ് അടർന്നുവീണത്. വാർഡിൽ ക്ലീനിങ് നടക്കുകയായിരുന്നതിനാൽ നിരവധി സ്ത്രീകൾ ഈ സമയം വരാന്തയിലുണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. കാലപ്പഴക്കംചെന്ന കെട്ടിടത്തിന്റെ പല ഭാഗത്തുനിന്നും ഇത്തരത്തിൽ പ്ലാസ്റ്ററിങ് അടർന്നുവീഴുന്നത് പതിവാണ്.