- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയെ കഴുത്തറുത്തുകൊലപ്പെടുത്തി; ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
കണ്ണൂർ: പയ്യന്നൂർ കാങ്കോലിൽ യുവതിയെ കഴുത്തറുത്തുകൊലപ്പെടുത്തി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പയ്യന്നൂർ കാങ്കോൽ ബൊമ്മാരടി കോളനിയിൽ പ്രസന്ന (35) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജിയാണ് പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കുടുംബ വഴക്കാണ് കൊലയിൽ കലാശിച്ചതെന്നാണ് സൂചന. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വിവരമറിഞ്ഞ് നിരവധി നാട്ടുകാരാണ് കങ്കോലിയിൽ കൊലപാതകം നടന്ന വീട്ടിലേക്ക് എത്തുന്നത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കും. ഈ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മറുനാടന് മലയാളി ബ്യൂറോ
Next Story