- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കേക്കരയിൽ ഒരുകിലോയിൽ അധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; വിൽപ്പനയ്ക്കായി ഒളിപ്പിച്ചിരുന്നത് വീട്ടിലെ കിടപ്പുമുറിയിൽ
കൊച്ചി: ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. വടക്കേക്കര പട്ടണം കുപ്പിത്തറ വീട്ടിൽ അശ്വിൻ (19) നെയാണ് വടക്കേക്കര ഇൻസ്‌പെക്ടർ വി സി.സൂരജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വിൽപ്പനക്കായി വീട്ടിലെ കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് പൊലീസ് കണ്ടെടുത്തത്.
വിദ്യാർത്ഥികൾക്കിടയിലാണ് ഇയാളുടെ വിൽപ്പന. മുനമ്പം ഡി.വൈ.എസ്‌പി എം.കെ.മുരളിയുടെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ വി സി.സൂരജ്, എസ്‌ഐ മാരായ എം.എസ്.ഷെറി, വി എം.റസാഖ് സി.പി.ഒ മാരായ പ്രവീൺ ദാസ്, സനൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വരും ദിവസങ്ങളിൽ മയക്കു മരുന്ന് വിൽപ്പനക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാവുമെന്ന് മുനമ്പം ഡി.വൈ.എസ്‌പി പറഞ്ഞു.
Next Story




