- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് നിയന്ത്രണം വിട്ട് തെന്നിമാറി; തലനാരിഴയ്ക്ക് ഒഴിവായത് വലിയ അപകടം
പാലക്കാട്: വളവ് തിരിഞ്ഞെത്തിയ ബസ് നിയന്ത്രണം വിട്ട് തെന്നിമാറിയെങ്കിലും വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായതിന്റെ ആശ്വാസത്തിൽ യാത്രക്കാർ. ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ യാത്രക്കാർ നിന്നെങ്കിലും ബസ് നിർത്താനായതോടെ വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.
യാത്രക്കാരുമായി പോയ ബസിന്റെ ടയർ റോഡിൽ നിന്നും തെന്നിമാറുകയായിരുന്നു. പാലക്കാട് നിന്നും പാലക്കയത്തേക്ക് പോയ ബസ് മൈലംപുള്ളിയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റോഡിന്റെ ഒരു ഭാഗത്ത് കുഴിയും വൈദ്യുതി പോസ്റ്റും സമീപത്ത് കൂടി വാഹനങ്ങളും കടന്നു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. നിയന്ത്രണം വിട്ട ബസ് വളഞ്ഞ് തിരിഞ്ഞ് വൈദ്യുതി പോസ്റ്റിൽ തട്ടി മറിയാതെ റോഡിൽ തന്നെ നിൽക്കുകയായിരുന്നു.
Next Story




