- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയെന്ന രണ്ടക്ഷരത്തെ ബിജെപി വെറുക്കാൻ പഠിപ്പിക്കുന്നു; പേര് മാറ്റുന്നത് ധ്രുവീകരണ രാഷ്ട്രീയത്തിനുള്ള ബിജെപിയുടെ തന്ത്രം മാത്രമാണെന്നും കെ. സി വേണുഗോപാൽ
ന്യൂഡൽഹി: ഇന്ത്യ എന്ന വാക്ക് ഭാരതം പോലെ തന്നെ അഭിമാനം ഉണർത്തുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ പറഞ്ഞു.
അഭിമാനത്തോടെ പറഞ്ഞിരുന്ന ഇന്ത്യയെന്ന വാക്കിനെ വെറുപ്പോടെ മാത്രം നോക്കിക്കാണാൻ ഒരു തലമുറയെ മുഴുവൻ പ്രേരിപ്പിക്കുകയാണ് ഈ പേരുമാറ്റക്കാരായ മോദി ഭരണകൂടം. പേര് മാറ്റുന്നത് ധ്രുവീകരണ രാഷ്ട്രീയത്തിനുള്ള ബിജെപിയുടെ തന്ത്രം മാത്രമാണെന്നും സ്‌കൂൾ പാഠപുസ്തകങ്ങളിലൂടെയും പാഠ്യപദ്ധതിയിലൂടെയും ഇന്ത്യയുടെ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമത്തിലാണ് പലതും നിർദ്ദേശിക്കുന്നത്.ഇന്ത്യൻ സഖ്യത്തോട് പ്രധാനമന്ത്രി മോദിക്കുള്ള ഭയമാണ് ഇത് കാണിക്കുന്നതെന്നും വേണുഗോപാൽ ആരോപിച്ചു.
Next Story




